Kerala
മാതാവും മകളും വാഹനമിടിച്ചു മരിച്ച കേസ്; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് കല്ലമ്പലം പോലീസില്‍ കീഴടങ്ങിയത്.

തിരുവനന്തപുരം | വര്‍ക്കലയില്‍ മാതാവും മകളും വാഹനമിടിച്ചു മരിച്ച കേസില്‍ പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് കല്ലമ്പലം പോലീസില്‍ കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഉത്സവം കണ്ടു മടങ്ങിയ പേരേറ്റില്‍ സ്വദേശികളായ രോഹിണി, മകള്‍ അഖില എന്നിവര്‍ റിക്കവറി വാഹനമിടിച്ചു മരിച്ചത്.
നിയന്ത്രണം വിട്ട റിക്കവറി വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.
---- facebook comment plugin here -----