Connect with us

job scam

കോടികളുടെ നിയമന തട്ടിപ്പില്‍ അമ്മയും മകനും അറസ്റ്റില്‍

രുദ്രാക്ഷ് ഏഴ് പേരില്‍ നിന്ന് 75 ലക്ഷത്തോളം രൂപയും സിനിയും അനന്തകൃഷ്ണനും 20 പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

Published

|

Last Updated

മാവേലിക്കര | ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിൽ മൂന്ന് പേർ കൂടി പിടിയിൽ. കരുനാഗപ്പളളി വടക്കുംതല കൊല്ലക മൂന്നുസെന്റ് കോളനിയില്‍ രുദ്രാക്ഷ് (27), ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനത്തില്‍ സിനി എസ് പിള്ള (സിനി കെ ജെ-47), മകന്‍ അനന്തകൃഷ്ണന്‍ (അനന്തു-21) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ തട്ടിപ്പില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

രുദ്രാക്ഷ് ഏഴ് പേരില്‍ നിന്ന് 75 ലക്ഷത്തോളം രൂപയും സിനിയും അനന്തകൃഷ്ണനും 20 പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മകന് ജോലി ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയാണ് ഒന്നാം പ്രതി വിനീഷ് രാജിന് സിനി നല്‍കിയത്. ഫെബിന്‍ ചാള്‍സ് വഴിയാണ് രുദ്രാക്ഷ് പണം വിനീഷിന് എത്തിച്ചത്.

റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഫെബിന്‍ ചാള്‍സിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. മാവേലിക്കരയില്‍ ആദ്യമായാണ് ജോലി വാഗ്ദാനം ചെയ്ത് ഇത്രയധികം തുക തട്ടിയെടുത്ത സംഭവം ഉണ്ടാകുന്നത്.

Latest