Kerala
അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മകന്‍ മരിച്ചു
സ്വകാര്യ ടെക്സ്റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുമ്പോള്‍ രാത്രി 11 മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് | അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് മകന്‍ മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍(മോനുട്ടന്‍-19) ആണ് മരിച്ചത്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
സ്വകാര്യ ടെക്സ്റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുമ്പോള്‍ രാത്രി 11 മണിയോടെയായിരുന്നു അപകടം. നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് വെച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
രോഹിന്റെ മൃതദേഹം നടുപൊയില്‍ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു.
---- facebook comment plugin here -----