Connect with us

Kerala

പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു

അമ്മയും മകനും ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. 

Published

|

Last Updated

പാലക്കാട്| പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. അമ്മയും മകനും ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്.

ഒറ്റമുറി വീട്ടിലായിരുന്നു സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുമര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുമര്‍ ഇടിഞ്ഞുവീണത്.

അതേസമയം അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമുണ്ടായതെന്നും അയല്‍വാസികള്‍ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest