Connect with us

Kerala

കൊല്ലങ്കോട് നെന്മേനിയില്‍ മാതാവിനെയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇരുവരും കൊടുകപ്പാറയിലെ അമ്പിട്ടന്‍ചള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

Published

|

Last Updated

പാലക്കാട്|കൊല്ലങ്കോട് നെന്മേനിയില്‍ മാതാവിനെയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയില്‍ താമസിക്കുന്ന ബിന്ദു(46), മകന്‍ സനോജ്(11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇരുവരും കൊടുകപ്പാറയിലെ അമ്പിട്ടന്‍ചള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

പ്രദേശവാസികള്‍ ബിന്ദുവിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന എത്തി തെരച്ചില്‍ നടത്തുന്നതിനിടെ സനോജിന്റെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest