Connect with us

Kerala

തൃശൂരില്‍ വീട്ടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

നാല് ദിവസമായി ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു

Published

|

Last Updated

തൃശൂര്‍ |  എരഞ്ഞേരി അങ്ങാടയില്‍ വീട്ടിനുള്ളില്‍ വൃദ്ധയേയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെറിന്‍ (75), പ്രവീണ്‍ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു

പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാരാണ് കൗണ്‍സിലറെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

 

Latest