Connect with us

Kerala

മാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

Published

|

Last Updated

പാലക്കാട്|പാലക്കാട് പട്ടാമ്പിയില്‍ മാതാവിനെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതില്‍ ഇരുവരും മനോവിഷമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഒരു കുടുംബമായിരുന്നില്ല ഇവരുടേതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷമേ കൂടുതല്‍ വ്യക്തതയുണ്ടാകുകയെന്നും പോലീസ് പറഞ്ഞു.

ഇന്നലെയാണ് ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകന്‍ നിഷാന്ത് (39) എന്നിവരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് വല്ലപ്പുഴയിലായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകന്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു. രാത്രി  വൈകിയിട്ടും വീടിനുള്ളില്‍ വെളിച്ചം കാണാതിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

 

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

 

 

Latest