Kerala
വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും കസ്റ്റഡിയില്‍; പിടിച്ചെടുത്തത് 10.12 ഗ്രാം എം ഡി എം എ
തൃശൂര്‍ സ്വദേശി അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് എലത്തൂര്‍ സ്വദേശി പി മൃദുല്‍, അശ്വിന്‍ലാല്‍ എന്നിവരാണ് പിടിയിലായത്.

പാലക്കാട് | വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് എലത്തൂര്‍ സ്വദേശി പി മൃദുല്‍, അശ്വിന്‍ലാല്‍ എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വില്‍പനക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എം ഡി എം എ പ്രതികളില്‍ നിന്ന് പിടികൂടി. മയക്കുമരുന്ന് ഗുളികകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ചും കാറില്‍ നിന്ന് കണ്ടെടുത്തു. കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അശ്വതിയും മകനും എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളത്ത് വില്‍ക്കാനാണ് സംഘം എം ഡി എം എ എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----