Connect with us

Kerala

മക്കളെ തീക്കൊളുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച അമ്മ മരിച്ചു

കരുനാഗപ്പള്ളി സ്വദേശി താര (34) ആണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവര്‍ ആശുപത്രിയില്‍.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് മക്കളെ തീക്കൊളുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താര (34) ആണ് മരിച്ചത്. മക്കളായ അനാമിക (ആറ്), ആത്മിക (ഒന്നര) എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് സംഭവം. പെണ്‍മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീക്കൊളുത്തുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് താര മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭര്‍ത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കളോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

 

Latest