National
അമ്മ ഫോൺ ഉപയോഗം വിലക്കി; 15കാരി ഇരുപതാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബെംഗളൂരു| അമ്മ ഫോണ്‍ ഉപയോഗം വിലക്കിയതിന് 15കാരി ഇരുപതാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു കാടുഗോഡി അസറ്റ് മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ആത്മഹത്യ ചെയ്തത്.
പത്താം ക്ലാസ് പരീക്ഷ അടുത്തതിനെ തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമ്മ ആവശ്യപ്പെടുകയും ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു.ഇതില്‍ മനംനൊന്താണ് അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുപതാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടിയത്.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----