National
മകളെ കൊലപ്പെടുത്താന്‍ മാതാവ് ക്വട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകന്; ഇരുവരും ചേര്‍ന്ന് മാതാവിനെ കൊന്നു
വാടക കൊലയാളി മകളുടെ കാമുകനാണെന്ന് അറിയാതെയാണ് മതാവ് ക്വട്ടേഷന്‍ നല്‍കിയത്
ലഖ്നൗ | കൗമാരക്കാരിയായ മകളെ കൊലപ്പെടുത്താന്‍ മതാവ് ഏര്‍പ്പെടുത്തിയ വാടക കൊലയാളി മാതാവിനെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. വാടക കൊലയാളി മകളുടെ കാമുകനാണെന്ന് അറിയാതെയാണ് മതാവ് ക്വട്ടേഷന്‍ നല്‍കിയത്്. ഒക്ടോബര്‍ ആറിനാണ് അല്‍ക്ക ദേവിയെന്ന യുവതിയെ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ,് നടത്തിയ അന്വേഷണത്തിലാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്.
മകള്‍ക്ക് മറ്റൊരാളുമായുള്ള ബന്ധം അല്‍ക്ക ദേവിയെ മനോവിഷമത്തിലാക്കിയിരുന്നു. തുടര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ഇവര്‍ വാടക കൊലയാളിയെ സമീപിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയാല്‍ അരലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളി സുഭാഷ് മകളുടെ കാമുകനാണെന്ന കാര്യവും സുഭാഷ് സമ്മാനിച്ച ഫോണിലൂടെ ഇരുവരും നിരന്തരം ബന്ധപ്പെടുന്ന കാര്യവും അവര്‍ അറിഞ്ഞിരുന്നില്ല.
അല്‍ക്കയുടെ പദ്ധതിയെക്കുറിച്ച് സുഭാഷ് കൗമാരക്കാരിയെ അറിയിച്ചു.മാതാവിനെ കൊലപ്പെടുത്തിയാല്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് കൗമാരക്കാരി അറിയിച്ചതോടെ ഇരുവരും അതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതേസമയം, മകളെ കൊലപ്പെടുത്തിയാല്‍ അതിന്റെ ഫോട്ടോ അയച്ചുനല്‍കണമെന്ന് നേരത്തെ അല്‍ക്ക വാടക കൊലയാളിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മകളെ കൊലപ്പെടുത്തിയ ഫോട്ടോ അയച്ചുകൊടുക്കുകയും പറഞ്ഞ പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ആഗ്രയില്‍ വച്ച് കണ്ടുമുട്ടി. എന്നാല്‍ താന്‍ മകളെ കൊലപ്പെടുത്തിയിട്ടില്ലെന്ന് യുവാവ് അല്‍ക്കയോട് പറഞ്ഞു.തുടര്‍ന്ന് അമ്മയും മകളും കൊലയാളിയായ കാമുകനും ചേര്‍ന്ന് ഒരുമിച്ച് യാത്ര ചെയ്തു. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുവരും ചേര്‍ന്ന് അല്‍ക്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു