National
നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടിയെ രക്ഷിച്ച് അമ്മ
വളര്‍ത്തുനായകളാണ് കുട്ടിയെ ആക്രമിച്ചത്
ന്യൂഡല്‍ഹി | നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടിയെ രക്ഷിച്ച് അമ്മ. ഡല്‍ഹിയിലെ സഹാദ്രയിലാണ് സംഭവം നടന്നത്. അമ്മയും രണ്ടുവയസ്സുള്ള കുഞ്ഞും അമ്പലത്തില്‍ നിന്ന് തിരികെ വരുമ്പോഴാണ് രണ്ട് നായകള്‍ കുഞ്ഞിനെ ആക്രമിച്ചത്. അമ്മയുടെ കയ്യില്‍ ഇരുന്ന കുഞ്ഞിന്റെ കാല്‍ നായകടിച്ചു വലിക്കുകയായിരുന്നു. അമ്മ കുട്ടിയെ രണ്ടുനായകളില്‍ നിന്നും രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ ആണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ തനൂജ് നരംഗ് നായകളുടെ ഉടമകള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----