Techno
മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി
ഈ സ്മാര്‍ട്ട്‌ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില.
ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടറോള ജി സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. മോട്ടോ ജി84 5ജി ഫോണാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. ഒരു സ്റ്റോറേജ് വേരിയന്റിലും മൂന്ന് കളര്‍ വേരിയന്റിലുമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. മോട്ടോ ജി73 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായിട്ടാണ് മോട്ടോ ജി84 5ജി വരുന്നത്.
മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഒസി ചിപ്പ്‌സെറ്റാണുള്ളത്. 33ഡബ്ല്യു വയേഡ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000എംഎഎച്ച് ബാറ്ററി, 6.55-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 13 ഒഎസ്, 50 എംപി പ്രൈമറി കാമറയുള്ള ഡ്യൂവല്‍ റിയര്‍ കാമറ സെറ്റപ്പ്, ഇന്‍ഡിസ്‌പ്ലെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ സവിശേഷതകളെല്ലാം മോട്ടോ ജി84 5ജിയിലുണ്ട്. വെഗണ്‍ ലെതര്‍ ഫിനിഷുള്ള വിവ മജന്ത, മാര്‍ഷ്മാലോ ബ്ലൂ കളര്‍ ഓപ്ഷനുകളിലും 3ഡി അക്രിലിക് ഗ്ലാസ് ഫിനിഷുള്ള മിഡ്‌നൈറ്റ് ബ്ലൂ കളര്‍ ഓപ്ഷനിലും ഫോണ്‍ ലഭ്യമാണ്.
ഈ സ്മാര്‍ട്ട്‌ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. ഈ ഫോണ്‍ ഒരു വേരിയന്റില്‍ മാത്രമാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ വാങ്ങാനായി ഐസിഐസിഐ ബേങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് എക്സ്ചേഞ്ച് ഓഫറിലൂടെ 1,000 രൂപ കിഴിവും ലഭ്യമാണ്. ഇതോടെ ഫോണിന്റെ വില 18,999 രൂപയായി കുറയും. സെപ്തംബര്‍ 8ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്.