Uae
മാധ്യമ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കാൻ ധാരണാപത്രം
ദുബൈ സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
ദുബൈ | മാധ്യമ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ദുബൈ മീഡിയ കൗൺസിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുെവച്ചു.
ദുബൈ സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
ഏരിയൽ ഫോട്ടോഗ്രാഫി നടപടിക്രമങ്ങൾ സുഗമമാക്കുകയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മനോഹരമായ ദുബൈയുടെ മികച്ച ചിത്രം പകർത്തുന്നതിന് ഫോട്ടോഗ്രാഫർമാരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.
“ദുബൈ ഫ്രം ദി സ്‌കൈ’ എന്ന പേരിലുള്ള സംരംഭത്തിന്റെ ഭാഗമായി രണ്ട് കക്ഷികളും സംയുക്ത ഏകോപനത്തിലൂടെ പ്രവർത്തിക്കും. മീഡിയ കൗൺസിൽ വൈസ് പ്രസിഡന്റ് മുന ഗാനിം അൽ മർറിയും സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലിൻജാവിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.