ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ലീഗ് നേതൃത്വത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്ന ആരോപണവുമായി മുന്‍ എം എസ് എഫ് നേതാക്കള്‍ രംഗത്തുവന്നത് ലീഗില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പ്രതിഫലനം.
ഹരിത വിഷയത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നടപടി വേണമെന്ന് ലീഗ് ഉന്നതാധികാര സമിതിയില്‍ ആവശ്യപ്പെട്ടതായി ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ ഒതുക്കിനിര്‍ത്തിയിരുന്ന പ്രശ്‌നങ്ങള്‍ പുറത്തുവരുന്നത്.
വീഡിയോ കാണാം
---- facebook comment plugin here -----