Connect with us

akash thillankery

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം

ഒളിവിലിരുന്നു സൈബര്‍ അറ്റാക്

Published

|

Last Updated

കണ്ണൂര്‍ | നിരവധി കുറ്റകൃത്യത്തില്‍ പങ്കാളിയായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പോലീസ് പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്.

കണ്ണൂര്‍ മുഴക്കുന്ന് സി ഐ യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. ഒളിവില്‍ ഇരുന്നാണ് ആകാശ് സൈബര്‍ അറ്റാക്ക് നടത്തുന്നത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്ന പരാതിയില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്നും ആകാശ് വെളിപ്പെടുത്തിയിരുന്നു.

ആകാശിനെതിരെ ഡി വൈ എഫ് ഐയും എം വി ജയരാജനും രംഗത്തുവന്നിരുന്നു. പാര്‍ട്ടി ഒരു ക്വട്ടേഷനും ആകാശിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്നും ആകാശ് വ്യക്തമാക്കണമെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്.

ആകാശ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്നയാളാണെന്നായിരുന്നു ഡി വൈ എഫ് ഐ പറഞ്ഞത്. നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും അധിക്ഷേപിക്കുന്നതു നേരിടും. ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമ നടപടി സ്വീകരിക്കും ചെയ്യുമെന്നും ഡി വൈ എഫ് ഐ പറഞ്ഞു.