Kerala
കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്റര്‍ അടച്ചുപൂട്ടാന്‍ നീക്കം; നഗരസഭയ്ക്ക് കത്ത് കൈമാറി
നോളജ് സെന്റര്‍ പൂട്ടുന്നത് വഴി തുച്ഛമായ വേതനത്തില്‍ ഇവിടെ ജോലിചെയ്യുന്ന നിരവധി ജീവനക്കാരും കഷ്ടത്തിലാകും.
കോട്ടയം|കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിന്റെ സാങ്കേതിക വിദ്യാഭാസ തൊഴില്‍ പരിശീലന സ്ഥാപനം അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റിന്റെ നീക്കം. മാര്‍ച്ച് 31ന് നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിന്റെ തൊഴില്‍ പരിശീലന കേന്ദ്രം അടച്ചുപൂട്ടാനാണ് തീരുമാനം. കെല്‍ട്രോണ്‍ ഐ ടി ബിസിനസ്സ് ഗ്രൂപ്പ് ഹെഡ് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയുകയാണെന്ന് കാണിച്ച് നഗരസഭയ്ക്ക് കത്ത് കൈമാറിയിട്ടുണ്ട്. 22 വര്‍ഷമായി ഈ സ്ഥാപനം കോട്ടയത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നോളജ് സെന്റര്‍ പൂട്ടുന്നത് വഴി തുച്ഛമായ വേതനത്തില്‍ ഇവിടെ ജോലിചെയ്യുന്ന നിരവധി ജീവനക്കാരും കഷ്ടത്തിലാകും. നൈപുണ്യ പരിശീലനം ഇന്റേണ്‍ഷിപ്പിപ്പ്, പി എസ് സി നിയമങ്ങള്‍ക്കുള്ള ഡിസിഎ, പിജിഡിസിഎ കോഴ്സുകള്‍ എന്നിവയ്ക്കായി നിരവധി ഉദ്യോഗാര്‍ഥികളാണ് സെന്ററിനെ ആശ്രയിക്കുന്നത്.
സ്ഥാപനം പൂട്ടുന്നത് വഴി ഉയര്‍ന്ന ഫീസ് കൊടുത്ത് മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും മറ്റ് ജില്ലകളിലെ സ്ഥാപനങ്ങളെയും ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കേണ്ടിവരുമെന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്.