Connect with us

attappadi madhu case

മധു കേസ് അട്ടിമറിക്കാന്‍ നീക്കം; ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്

സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് ഹര്‍ജി

Published

|

Last Updated

അട്ടപ്പാടി | ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധുവിന്റെ കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാമെന്ന് ഹര്‍ജി യില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു.

ഇതിനെതിരെ ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. കേസിലെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയത്. കെ പി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

തങ്ങളോട് ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പ്രോസി ക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസ മിതിയും ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.