National
സഭയിലെ പ്രതിഷേധം വകവെക്കേണ്ടതില്ല, സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ നീക്കം; ലോകസഭയില്‍ വിപ്പ് നല്‍കി ബി.ജെ.പി
ഏറെനാളുകളായി ബില്ലുകളൊന്നും പാസാക്കാറില്ല.ഈ സാഹചര്യത്തില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി ബി.ജെ.പി വിപ്പ് നല്‍കുകയായിരുന്നു.

ന്യൂഡല്‍ഹി| ലോക്സഭയില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ച് ബി.ജെ.പി എംപിമാര്‍ക്ക് വിപ്പ് നല്‍കി. പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ സുപ്രധാന ബില്ലുകള്‍ പാസാക്കാനാണ് നീക്കം. അതേസമയം രാജ്യസഭാ നടപടികള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉപരാഷ്ട്രപതി കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടരുകയാണ്. ഏറെനാളുകളായി ബില്ലുകളൊന്നും പാസാക്കാറില്ല. ബില്ലുകള്‍ പാസാക്കാതെ സഭ പിരിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി ബി.ജെ.പി വിപ്പ് നല്‍കുകയായിരുന്നു.
ഇനിമുതല്‍ പ്രതിഷേധങ്ങളെ വകവെക്കേണ്ടതില്ലെന്നാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ഒരു ദിവസത്തെ ഇടവേളക്കു ശേഷമാണ് രാജ്യസഭയും ലോക്സഭയും ഇന്ന് വീണ്ടും ചേരുന്നത്.