Connect with us

Kerala

ലക്ഷദ്വീപിൽ മദ്യനിരോധനം പിൻവലിക്കാൻ നീക്കം; അബ്കാരി നയത്തിന്റെ കരടിൽ ജനാഭിപ്രായം തേടി കേന്ദ്രം

ലക്ഷദ്വീപിൽ മദ്യവിൽപ്പന അനുവദിക്കാൻ ലക്ഷ്യമിട്ടുള്ള ലക്ഷദ്വീപ് എക്സൈസ് നിയന്ത്രണ കരട് ബില്ലിൽ 30 ദിവസത്തിനകം അഭിപ്രായങ്ങൾ സമർപ്പിക്കണമെന്ന് അഡീഷണൽ ജില്ലാ കലക്ടർ ഡോ.ആർ.ഗിരിശങ്കർ

Published

|

Last Updated

കവരത്തി | ലക്ഷദ്വീപിൽ മദ്യനിരോധനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. ലക്ഷദ്വീപിൽ മദ്യവിൽപ്പന അനുവദിക്കാൻ ലക്ഷ്യമിട്ടുള്ള ലക്ഷദ്വീപ് എക്സൈസ് നിയന്ത്രണ കരട് ബില്ലിനെക്കുറിച്ച് കേന്ദ്ര സർക്കാർ പൊതുജനാഭിപ്രായം ക്ഷണിച്ചു. 30 ദിവസത്തിനകം അഭിപ്രായങ്ങൾ സമർപ്പിക്കണമെന്ന് അഡീഷണൽ ജില്ലാ കലക്ടർ ഡോ.ആർ.ഗിരിശങ്കർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

എക്സൈസ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ, എക്സൈസ് വകുപ്പ് സ്ഥാപിക്കൽ, മദ്യത്തിന്റെ നിർമ്മാണം, സംഭരണം, വിൽപന എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, മായം കലർന്ന മദ്യം വിൽക്കുന്നതിനുള്ള പിഴകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ ചട്ടങ്ങൾ കരട് ബില്ലിൽ പ്രതിപാദിക്കുന്നു.

ലക്ഷദ്വീപിൽ നിലവിൽ മദ്യ നിരോധനമുണ്ട്. ജനവാസമില്ലാത്ത പ്രദേശമായ അഗത്തിയിൽ നിന്ന് ഒമ്പത് മൈൽ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മാത്രമാണ് ഇപ്പോൾ മദ്യം നൽകുന്നത്. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് കവരത്തി, മിനിക്കോയി, കടമം എന്നിവിടങ്ങളിലെ റിസോർട്ടുകളിലേക്കും മദ്യവിൽപന വ്യാപിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

ബിൽ നിലവിൽ വന്നാൽ 1979ലെ നിലവിലുള്ള മദ്യനിരോധന നിയമം അസാധുവാകും. കരട് ബിൽ ദ്വീപിലെ സമാധാനപരമായ ജീവിതത്തെ തടസ്സപ്പെടുത്തുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ആശങ്ക പ്രകടിപ്പിച്ചു.

Latest