National
ഖത്വര്‍ രാജകുടുംബവുമായി ബന്ധപ്പെടാന്‍ എം പി ചമഞ്ഞ് ആള്‍മാറാട്ടം; മുംബൈ സ്വദേശി പിടിയില്‍
ബിസിനസ് അവസരങ്ങള്‍ക്ക് സഹായം തേടാന്‍ ഖത്തറിലെ രാജകുടുംബത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റിന് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചുവെന്നാണ് കേസ്.
![](https://assets.sirajlive.com/2024/04/arrest1-897x538.jpg)
മുംബൈ | ഖത്വറിലെ രാജകുടുംബവുമായി ബന്ധപ്പെടാന്‍ എന്‍സിപിയുടെ രാജ്യസഭാ എംപി പ്രഫുല്‍ പട്ടേലായി ആള്‍മാറാട്ടം നടത്തിയ ആള്‍ അറസ്റ്റില്‍. മുംബൈ ജുഹുവില്‍ താമസിക്കുന്ന രവികാന്ത്(35)ആണ് പിടിയിലായത്. ബിസിനസ് അവസരങ്ങള്‍ക്ക് സഹായം തേടാന്‍ ഖത്തറിലെ രാജകുടുംബത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റിന് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചുവെന്നാണ് കേസ്. മഹാരാഷ്ട്ര സ്റ്റേറ്റ് സൈബര്‍ സൈല്ലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആല്‍മാറാട്ടം നടത്തിയതിനും, ആശയവിനിമയത്തിന് വാട്ട്സ്ആപ്പ് അക്കൗണ്ടില്‍ എം പിയുടെ ചിത്രം ഉപയോഗിച്ചതിനും ഐഡന്റിന്റി കാര്‍ഡ് മോഷ്ടിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈ 23 ന് പട്ടേലിന്റെ ഓഫീസില്‍ നിന്ന് വിവേക് അഗ്‌നിഹോത്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ബിസിനസ്സ് അവസരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ നീക്കമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ആഗോളതലത്തിലെ ഉന്നത വ്യവസായികളുടെയും ഉദ്യോഗസ്ഥരുടെയും കോണ്‍ടാക്റ്റ് വിവരങ്ങള്‍ 500 രൂപയ്ക്ക് നല്‍കുന്ന ഒരു വെബ്സൈറ്റില്‍ നിന്നാണ് രവികാന്ത് രാജകുടുംബത്തിന്റെ ഓഫീസ് കോണ്‍ടാക്റ്റ് വിവരങ്ങള്‍ കൈക്കലാക്കിയത്.