rahuil gandhi
രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്നു പുറത്താക്കണമെന്നആവശ്യവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍ എം പി
യു കെയില്‍ നടന്ന പരിപാടിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.
ഭോപ്പാല്‍ | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാവും ഭോപ്പാല്‍ എം പിയുമായ പ്രഗ്യാ സിങ് ഠാക്കൂര്‍.
അടുത്തിടെ യു കെയില്‍ നടന്ന പരിപാടിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രഗ്യ സിങ്ങിന്റെ പരാമര്‍ശം.
‘വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാകാന്‍ കഴിയില്ലെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നു താങ്കള്‍ വിദേശത്ത് പോയി പറഞ്ഞു. ഇതിനേക്കാള്‍ അപമാനകരമായി മറ്റൊന്നുമില്ല. രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ ഇനിയും അവസരം കൊടുക്കരുത്. രാജ്യത്തുനിന്ന് പുറത്താക്കണം”- പ്രഗ്യ സിങ് പറഞ്ഞു.
പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കും. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന് ഒരിക്കലും അതിജീവിക്കാനാവില്ല. അവര്‍ അവസാനിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ അവരുടെ മനസ് ദുഷിച്ചിരിക്കുന്നുവെന്നും പ്രഗ്യ സിങ് പറഞ്ഞു.