Connect with us

Kerala

സോളാര്‍ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ; വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

തിരുവന്തപുരം കവടിയാറില്‍ എം എ യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് അജിത്കുമാർ വലിയ കൊട്ടാരം പണിയുന്നുണ്ടെന്നും അൻവർ

Published

|

Last Updated

മലപ്പുറം | എ ഡി ജി പി എംആർ അജിത് കുമാറിന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ പ്രവർത്തിച്ചത് എം ആര്‍ അജിത് കുമാറാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അൻവർ വ്യക്തമാക്കി.

ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. ആ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയത്. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയായി അൻവർ പറഞ്ഞു.

തിരുവന്തപുരം കവടിയാറില്‍ എം എ യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് അജിത്കുമാർ വലിയ കൊട്ടാരം പണിയുന്നുണ്ടെന്നും അൻവർ ആരോപിച്ചു. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വിലയെന്നും അൻവർ പറഞ്ഞു.

Latest