Connect with us

Socialist

മിസ്റ്റർ കളക്ടർ, കെ എം ബി യുടെ പുഞ്ചിരിക്കുന്ന ചിത്രം നിങ്ങളെ അസ്വസ്ഥമാക്കുക തന്നെ ചെയ്യും

മിസ്റ്റർ കളക്ടർ, താങ്കളേത് കുപ്പായിട്ട് നടന്നാലും, അധികാരത്തിൻ്റെ ചെങ്കോലേന്തായാലും, കോടതിയിൽ നിന്ന് രക്ഷപെട്ടാലും, താങ്കളുടെ കയ്യിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഓരോ നിമിഷവും താങ്കളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. നിങ്ങളിരിക്കുന്ന ഓരോ സദസ്സിലും ഒരാളെങ്കിലും നിങ്ങളെ കെ എം ബി യെ ഓർമപ്പെടുത്തും. | എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅ്ഫറിന്റെ ഫേസ്ബുക്ക് കുറിപ്പ്

Published

|

Last Updated

മിസ്റ്റർ കളക്ടർ,

ഇന്നലെ ആലപ്പുഴയിൽ താങ്കൾ ചാർജെടുക്കുന്ന ചിത്രം കണ്ടു. താങ്കൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ, കുറ്റങ്ങൾ ഇവയൊന്നും തന്നെ തരിമ്പും ബാധിക്കില്ലെന്ന ധിക്കാരമാണ് ആ മുഖത്ത് തെളിഞ്ഞ് കണ്ടത്. ബ്യൂറോക്രാറ്റുകളുടെ നെറികെട്ട ലോബിയിംഗിനെ മറികടക്കാൻ സാധാരാണക്കാരനാകില്ലെന്ന വെല്ലുവിളിയാണ് താങ്കൾ ഉയർത്തുന്നത്.

മിസ്റ്റർ കളക്ടർ,

ഇന്നലെ കേരളത്തിൻ്റെ മുഖ്യമന്ത്രി താങ്കളുടെ ആരോഹണം സ്വാഭാവിക പ്രക്രിയയെന്നും പ്രതിഷേധം സുഹൃത്തുക്കളുടെ വൈകാരികതയെന്നും പറഞ്ഞ് വെച്ചു. ആ വൈകാരികത കാലം കഴിയും തോറും ദുർബലപ്പെടുമെന്നും താങ്കളുടെ ആരോഹണം മുന്നോട്ട് തന്നെ പോകുമെന്നും ഉന്നതങ്ങളിൽ താങ്കളിനിയും തുടരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഞങ്ങൾക്കറിയാം.

പക്ഷേ

മിസ്റ്റർ കളക്ടർ,

താങ്കളേത് കുപ്പായിട്ട് നടന്നാലും, അധികാരത്തിൻ്റെ ചെങ്കോലേന്തായാലും, കോടതിയിൽ നിന്ന് രക്ഷപെട്ടാലും,
താങ്കളുടെ കയ്യിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഓരോ നിമിഷവും താങ്കളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. കാലമെത്ര കഴിഞ്ഞാലും, നിങ്ങളേത് ശ്രേണിയിലൂടെ കടന്ന് പോയാലും ഏത് മാളത്തിലേക്ക് ഉൾവലിഞ്ഞാലും, അംനീഷ്യ ഡിംനീഷ്യക്ക് വഴിമാറിയാലും മറക്കാനാകാത്ത വിധം ഞങ്ങളത് ചെയ്ത് കൊണ്ടിരിക്കും. കെ എം ബി യുടെ പുഞ്ചിരിക്കുന്ന ചിത്രം നിങ്ങളെ അസ്വസ്ഥമാക്കുക തന്നെ ചെയ്യും. നിങ്ങളിരിക്കുന്ന ഓരോ സദസ്സിലും ഒരാളെങ്കിലും നിങ്ങളെ കെ എം ബി യെ ഓർമപ്പെടുത്തും.

നിങ്ങളുടെ അധികാര കുപ്പായത്തിലെ പ്രിവിലേജിന് മേൽ കാലം കണക്ക് പുസ്തകവുമായി വരും. അന്നേ നിങ്ങൾക്ക് തിരിച്ചറിവുണ്ടാകൂ. നിങ്ങളെ ന്യായീകരിച്ചവരും ഒപ്പം നിന്നവരും, രക്ത പരിശോധന മുതൽ അന്വേഷണ റിപ്പോർട്ട് വരെ താങ്കൾക്ക് വേണ്ടി എഴുതിയ റാൻ മൂളികൾ മാത്രമല്ല സമൂഹം. ആർപ്പും ഹൈപ്പും പി ആർ വർക്കുമറിയാത്ത, തഗ് ഡയലോഗുകൾ അറിയാത്ത, നിഷ്കളങ്കരായ ജനം താങ്കളെ വെറുക്കുന്നു.

(ജന. സെക്രട്ടറി, എസ് എസ് എഫ് കേരള)

Latest