Connect with us

Kerala

മൃദംഗ വിഷന്‍ പ്രൊപ്പറേറ്റര്‍ ഇന്ന് പോലീസില്‍ ഹാജരാകണം

ഹാജരായില്ലെങ്കില്‍ കണ്ടെത്തി പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്

Published

|

Last Updated

കൊച്ചി | ഉമാ തോമസ് എം എല്‍ എയ്ക്ക് വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദം എന്ന പേരില്‍ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്റര്‍ നിഗോഷ് കുമാര്‍ ഇന്ന് പോലീസില്‍ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രധാന പ്രതിയായ നികോഷ് കുമാര്‍ ഇന്ന് ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസിനു പുറമെ സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും ഇയാള്‍ പ്രതിയാണ്. മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നാണ് നികോഷ് കുമാര്‍ പറയുന്നത്. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി പിരിച്ചതെന്നും നികോഷ് കുമാര്‍ വെളിപ്പെടുത്തി.

3.10 കോടി രൂപ പരിപാടിക്കായി ചെലവായി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിയില്ല. 2900 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത്. അതിലാണ് സാരി നല്‍കിയത്. 1600 വേറെ വാങ്ങിയില്ല. രണ്ടു പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാള്‍ക്ക് വാഗ്ദാനം ചെയ്തത്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ് ടി കിഴിച്ച് ഒരാളില്‍ നിന്ന് 2900 വാങ്ങി അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടുന്നു. ഓരോ വ്യക്തിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

അത് തങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസത്തിനുള്ളില്‍ അതു ലഭിക്കും. എം എല്‍ എക്ക് സംഭവിച്ച അപകടത്തില്‍ ഖേദിക്കുന്നു. റെക്കോര്‍ഡ് പൂര്‍ത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം തങ്ങള്‍ ഉപേക്ഷിച്ചു. കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പെര്‍മിഷന്‍ കാര്യങ്ങള്‍ നോക്കിയത്. അതിനുള്ള പണം അവര്‍ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ പെര്‍മിഷനും അവര്‍ എടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest