കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരളത്തില്‍ ശത്രുഭൈരവ യാഗം നടന്നുവെന്നും ഇതിനായി 52 മൃഗങ്ങളെ ബലിനല്‍കിയെന്നുമായിരുന്നു ഡി കെ ശിവകുമാര്‍ ആരോപിച്ചത്. ഈ ആരോപണം കേരളത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി അറിയിച്ചു.
---- facebook comment plugin here -----