Connect with us

Ongoing News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് എംസ് ധോണി പടിയിറങ്ങി

റുതുരാജ് ഗെയ്ക്വാദ് പുതിയ ക്യാപ്റ്റന്‍

Published

|

Last Updated

ചെന്നൈ | ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് എം എസ് ധോണി പടിയിറങ്ങി. അഞ്ച് ഐ പി എല്‍ കിരീടങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സമ്മാനിച്ചാണ് നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങുന്നത്.

ധോണിക്ക് പകരം ഇനി ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ടീമിനെ നയിക്കും. ഐപിഎല്ലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2022 ലെ ചെറിയ ഇടവേളയിലൊഴികെ ഐ പി എല്‍ തുടങ്ങിയത് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി.

 

Latest