Connect with us

National

എം എസ് ഗില്‍ അന്തരിച്ചു

1996 മുതല്‍ 2001 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എം എസ് ഗില്‍ എന്ന മനോഹര്‍ സിംഗ് ഗില്‍ അന്തരിച്ചു. 87 വയസായിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ സാകേതിലുള്ള മാക്സ് ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.

1996 മുതല്‍ 2001 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2004ല്‍ രാജ്യസഭാംഗമായ ഗില്‍ 2008 മുതല്‍ 2011 വരെ കേന്ദ്ര മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള കായിക യുവജനക്ഷേമ മന്ത്രിയായിരുന്നു. പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു . രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.