Kerala
എംഎസ്എഫ് ഫണ്ട് ശേഖരണം പൂര്‍ത്തീകരിക്കാനായില്ല; സംസ്ഥാന വൈസ് പ്രസിഡന്റടക്കം രണ്ട് പേരെ ചുമതലകളില്‍ നിന്നും നീക്കി
10 ദിവസത്തിനുള്ളില്‍ ഫണ്ട് ശേഖരണം പൂര്‍ത്തീകരിച്ചാല്‍ ചുമതലകള്‍ തിരിച്ചു നല്‍കും
കോഴിക്കോട് \ സമയപരിധിക്കുള്ളില്‍ ഫണ്ട് ശേഖരം നടത്താത്ത നേതാക്കള്‍ക്കെതിരെ എംഎസ്എഫില്‍ നടപടി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കി. നിശ്ചയിച്ച ദിവസത്തിനുള്ളില്‍ ഫണ്ട് സമാഹരിക്കാത്തതാണ് നടപടിക്കിടയാക്കിയത്.
10 ദിവസത്തിനുള്ളില്‍ ഫണ്ട് ശേഖരണം പൂര്‍ത്തീകരിച്ചാല്‍ ചുമതലകള്‍ തിരിച്ചു നല്‍കും. കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. തൃശൂര്‍,പത്തനംതിട്ട ജില്ലകളുടെ ചുമതലയാണ് ഇവര്‍ക്കുണ്ടായിരുന്നത്.
---- facebook comment plugin here -----