Connect with us

BJP Groupism

ജെ പി അനുസ്മരണക്കുറിപ്പില്‍ സുരേന്ദ്രന്‍ വിഭാഗത്തിന് എം ടി രമേശിന്റെ ഒളിയമ്പ്

സംസ്ഥാന ബി ജെ പി പുനഃസംഘടനയില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി പുകയുന്നതിന് പിന്നാലെ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് മുതിര്‍ന്ന നേതാവ് എം ടി രമേശ്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ബി ജെ പി പുനഃസംഘടനയില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി പുകയുന്നതിന് പിന്നാലെ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് മുതിര്‍ന്ന നേതാവ് എം ടി രമേശ്. ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില്‍ അനുസ്മരിച്ച് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഒളിയമ്പ് ഉള്ളത്. ജനാധിപത്യത്തിന്റെ ജെ പി എന്നാണ് കുറിപ്പിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

1977 ല്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം പോലും ജെ പിക്ക് സ്വീകരിക്കാമായിരുന്നു. പക്ഷെ പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയര്‍ത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വത എന്ന വരികളിലൂടെയാണ് എം ടി രമേശ് സുരേന്ദ്രന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് അധികാരത്തിന് അടുത്ത് പോലും എത്താന്‍ സാധിക്കാതിരിക്കുകയും, ഉള്ള സീറ്റ് കൈവിടുകയും ചെയ്ത പശ്ചാത്തലത്തിലും കേന്ദ്ര മന്ത്രി സ്ഥാനം അടക്കം നേടിയെടുത്ത് ഒപ്പമുള്ളവരെ താക്കോല്‍ സ്ഥാനത്ത് നിയമിക്കുന്ന സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനം കൂടിയാണ് എം ടി രമേശ് മുന്നോട്ട് വെക്കുന്നത്.