Connect with us

Kerala

എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മുഖ്യമന്ത്രി പിണറായി വിജയന്‍ എംടിയുടെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | ആശുപത്രിയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി  വൃത്തങ്ങള്‍ അറിയിച്ചു.തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ എംടി.ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്.

ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ എംടിയുടെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു. ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. എംടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ നിന്നും വ്യക്തമാകും.

Latest