Connect with us

muthalappozhi boat accident

മുതലപ്പൊഴി അപകടം: മരിച്ചവരുടെ എണ്ണം നാലായി

മൃതദേഹം വിഴിഞ്ഞത്ത് കരക്കടിയുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | പെരുമാതുറ മുതലപ്പൊഴിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം നാലായി. വര്‍ക്കല സ്വദേശി ഉസ്മാനാണ് ഒടുവില്‍ മരിച്ചതായി സ്ഥിരീകരിച്ചത്. മൃതദേഹം വിഴിഞ്ഞത്ത് കരക്കടിയുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞത്ത് ഒരു മൃതദേഹം കരക്കടിഞ്ഞത്. ഇത് മുതലപ്പൊഴിയില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന ഉസ്മാന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ബോട്ട് ഉടമ കഹാറിന്റെ മകനാണ് ഉസ്മാന്‍.

ഉസ്മാന്റെ സഹോദരന്‍ മുസ്തഫ, തൊഴിലാളി അബ്ദുസ്സമദ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നാവിക- തീരദേശ സേനകള്‍, തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും തിരച്ചില്‍ നട്തതുന്നുണ്ട്.

Latest