Kerala
മുഫത്തിശ് സംഗമം തിങ്കളാഴ്ച
പാഠ്യപദ്ധതികളുടെ ആവിഷ്‌കരണ വിനിമയ രീതി മുഖ്യ അജണ്ട

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകളുടെ ചാലക ശക്തികളായ മുഫത്തിശുമാരുടെ ഏകദിന ക്യാമ്പ് തസ്‌ലീഹ് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കും. പാഠപുസ്ത പരിഷ്‌കരണത്തിന്റെ വിശദാംശങ്ങളും പാഠ്യപദ്ധതികളുടെ ആവിഷ്‌കരണ വിനിമയ രീതികളും ക്യാമ്പിന്റെ മുഖ്യ അജണ്ടകളാണ്.
പുതിയ അധ്യയന വര്‍ഷത്തില്‍ മദ്‌റസകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഡിബേറ്റുകള്‍ ക്യാമ്പില്‍ നടക്കും ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, നൗഫല്‍ ഇര്‍ഫാനി കോടമ്പുഴ, അബ്ദുല്‍ കരീം ഹാജി കാരാത്തോട് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
---- facebook comment plugin here -----