Connect with us

niyamasabha question houre

കേന്ദ്രമന്ത്രിമാരെ സഭയില്‍ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്

'ദേശീയ പാതയില്‍ നിന്ന് ഫോട്ടോ എടുത്താല്‍ മാത്രം പോര; ദേശീയ പാതയിലെ കുഴിയെണ്ണണം'

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയില്‍ വന്ന് ഫോട്ടോ എടുത്താല്‍ മാത്രം പോരെന്നും റോഡില്‍ കുഴികള്‍കൂടി എണ്ണണമെന്നും റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.

ഒരു പാട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വന്ന് പോകുന്നുണ്ട്. നല്ല കാര്യമാണ്. അവര്‍ പണി പൂര്‍ത്തിയായി ഉദ്ഘാടനത്തോട് അടുക്കുന്ന ദേശീയപാതകളില്‍ ഇറങ്ങി ഫോട്ടോയും എടുക്കുന്നു. അതും നല്ല കാര്യമാണ്. എന്നാല്‍ റോഡിലെ കുഴുികള്‍ കൂടി ഇവര്‍ എണ്ണണം. ദേശീയപാതയിലെ കുഴികള്‍ അടക്കേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. പല തവണ പരാതിപ്പെട്ടിട്ടും കുഴിയടക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാര്‍ത്താസമ്മേളനം നടത്താറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തേക്കാള്‍ കുഴികള്‍ റോഡിലുണ്ടെന്നും റിയാസ് പരിഹസിച്ചു.

എന്നാല്‍ മന്ത്രി പ്രകോപിപ്പിക്കാതെ കാര്യം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാറനും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ പറയുമ്പോള്‍ എന്തിനാണ് സഭയില്‍ ചിലര്‍ പ്രകോപിതരാകുന്നതെന്ന് റിയാസ് തിരിച്ചടിച്ചു.

ദേശീയപാതയില്‍ ഇപ്പോള്‍ വികസനം നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അത് ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ്. ഈ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമായത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വലിയ നഷ്ടപരിഹാരം ലഭിക്കാന്‍ കഴിയുന്നതിനാലാണ്. ഭൂമി ഏറ്റെടുക്കലിന് വലിയ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമം പാസാക്കിയത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ കേന്ദ്രസര്‍ക്കാറ ഏറ്റെടുക്കുന്നതിന് വലിയ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി

 

 

 

Latest