Connect with us

Uae

മുഹമ്മദ് സമീർ നാദക്ക് അറബി നോവൽ പുരസ്‌കാരം

അബൂദബി രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്.

Published

|

Last Updated

അബൂദബി | ഈജിപ്ഷ്യന്‍ നോവലിസ്റ്റായ മുഹമ്മദ് സമീര്‍ നാദക്ക് രാജ്യാന്തര അറബി കഥാ പുരസ്‌കാരം.ഉത്കണ്ഠയുടെ പ്രാര്‍ഥന (ദി പ്രേയര്‍ ഓഫ് ആന്‍സൈറ്റി)എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

അബൂദബി രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. നാദയുടെ മൂന്നാമത്തെ കാവ്യാത്മക നോവലാണ് ഉത്കണ്ഠയുടെ പ്രാര്‍ഥന. 50,000 ഡോളറാണ് സമ്മാനത്തുക. ഇംഗ്ലീഷ് വിവര്‍ത്തനത്തിനുള്ള അധിക സമ്മാനവും ലഭിക്കും.2009ല്‍ യൂസുഫ് സീദാന്‍ തന്റെ ‘അസാസീല്‍’ എന്ന നോവലിന് സമ്മാനം നേടിയതിന് ശേഷം ഒരു ഈജിപ്ഷ്യന്‍ കൃതി വിജയിക്കുന്നത് ഇതാദ്യമാണ്.

ഈജിപ്തിലെ ഒരു ഒറ്റപ്പെട്ട ഗ്രാമമാണ് നാദയുടെ നോവലിന്റെ പശ്ചാത്തലം. അവിടെ താമസക്കാര്‍ ഒരു മൈന്‍ഫീല്‍ഡിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒരു ദശാബ്ദക്കാലമായി ഇസ്‌റാഈലുമായി യുദ്ധം തുടരുകയാണെന്നും ശത്രുക്കള്‍ ഈജിപ്തിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ആദ്യ പ്രതിരോധ നിരയായിരിക്കാം അവരുടെ ഗ്രാമമെന്നും അവര്‍ വിശ്വസിക്കുന്നു.

വിശാലമായ പുറം ലോകത്തെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. 2017 അവസാനത്തോടെയാണ് നോവലിനുള്ള ആശയം എനിക്ക് കൈ വന്നത്. കവിതയായിട്ടാണ് അത് തുടങ്ങിയത്. പിന്നീട് ഒരു ചെറിയ നോവലായും പിന്നീട് ഒരു ഭാരമേറിയ നോവലായും മാറി. ഞാന്‍ അതിലേക്ക് തിരിച്ചുവന്ന് ഭാഗങ്ങള്‍ മുറിച്ചുമാറ്റി ഒടുവില്‍ പ്രസിദ്ധീകരിച്ച രൂപം കൈക്കൊണ്ടു.