Connect with us

Kasargod

മുഹിമ്മാത്ത് മദ്‌റസ ഇന്റർ ഫെസ്റ്റിന് പ്രൗഢ തുടക്കം

സീനിയർ, ജൂനിയർ, കിഡ്സ്, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം മത്സരാർത്ഥികളാണ് ഫെസ്റ്റിൽ മാറ്റുരക്കുന്നത്

Published

|

Last Updated

മുഹിമ്മാത്ത് മദ്‌റസ ഇന്റർ ഫെസ്റ്റ് "അൽ ഖലം -2024 " കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉൽഘാടനം ചെയ്യുന്നു

പെർമുദെ | മുഹിമ്മാത്തുൽ മുസ്‌ലിമീൻ എജുക്കേഷൻ സെന്ററിന് കീഴിലുള്ള പതിനേഴോളം മദ്റസകളിലെ വിദ്യാർത്ഥികൾക്കുള്ള മദ്റസ ഇന്റർ ഫെസ്റ്റ് പെർമുദെ അജ്ജികുമാറിൽ തുടങ്ങി. സീനിയർ, ജൂനിയർ, കിഡ്സ്, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം മത്സരാർത്ഥികളാണ് ഫെസ്റ്റിൽ മാറ്റുരക്കുന്നത്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മത്സരങ്ങളുണ്ട്.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. അജ്ജികുമാർ മഹല്ല് ജമാഅത് പ്രസിഡന്റ് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി. എസ് എം എ ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ അസീസ് ഹിമമി സ്വാഗതം പറഞ്ഞു.

സ്വാഗത സംഘം ജന കൺവീനർ അബ്ബാസ് അജ്ജികുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.കെ സഅദി ചുള്ളിക്കാനം, കൺവീനർ ഫാറൂഖ് കുബണൂർ, ആസിഫ് ഹിമമി കയർകട്ടെ, അഷ്‌റഫ് സഖാഫി, അഷ്‌റഫ് സഖാഫി ഉളുവാർ തുടങ്ങിയവർ സംബന്ധിച്ചു.