Kasargod
മുഹിമ്മാത്ത് മഹബ്ബ കോണ്‍ഫറന്‍സ് നാളെ
വൈകിട്ട് മൂന്ന് മുതല്‍ വിവിധ സെഷനുകളിലായി നടക്കും.
പുത്തിഗെ | മുഹിമ്മാത്ത് മഹബ്ബ കോണ്‍ഫറന്‍സ് നാളെ (ജൂലൈ 26, വെള്ളി) നടക്കും.
സൗഹാര്‍ദവും ഐക്യവും നിലനിര്‍ത്തി രാജ്യത്ത് സമാധാനാന്തരീക്ഷം നില നിര്‍ത്തുന്നതിനു വേണ്ടി പ്രവര്‍ത്തകരെ ബോധവത്കരിക്കുന്നതിന് വേണ്ടിയുള്ള പരിപാടി വൈകിട്ട് മൂന്ന് മുതല്‍ വിവിധ സെഷനുകളിലായി നടക്കും.
പ്രവാചക ജീവിതവും അധ്യാപനവും ചര്‍ച്ച ചെയ്യപ്പെടുന്ന പരിപാടിക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി , അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നു.