Connect with us

Kasargod

നാടും നഗരവുമണര്‍ത്തി മുഹിമ്മാത്ത് സന്ദേശ പ്രയാണങ്ങള്‍; എങ്ങും ആവേശ വരവേല്‍പ്പ്

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു കൊണ്ടുള്ള മൂന്ന് സന്ദേശ പ്രയാണങ്ങള്‍ ജില്ലയിലെ നാടും നഗരവും കീഴടക്കി മുന്നോട്ട്.

Published

|

Last Updated

കാസര്‍കോട് | അടുത്ത മാസം ആറിന് ആരംഭിക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു കൊണ്ടുള്ള മൂന്ന് സന്ദേശ പ്രയാണങ്ങള്‍ ജില്ലയിലെ നാടും നഗരവും കീഴടക്കി മുന്നോട്ട്. എങ്ങും ആവേശകരമായ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്.

ഉത്തര മേഖലാ പ്രയാണം ഇന്ന് ഉപ്പള സോണില്‍ പര്യടനം നടത്തി രാത്രി ഒമ്പതിന് ചള്ളങ്കയത്ത് സമാപിക്കും. പൊവ്വല്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന മധ്യ മേഖലാ സന്ദേശ പ്രയാണം രാത്രി 8.30ന് ആദൂരിലും രാവിലെ നീലമ്പാറയില്‍ നിന്നുമാരംഭിക്കുന്ന ദക്ഷിണ മേഖലാ സന്ദേശ പ്രയാണം വൈകിട്ട് 6.30ന് മാവിലാടത്തും സമാപിക്കും.

ഇന്നലെ പൂച്ചക്കാട് മഖാം സിയാറത്തോടെ ആരംഭിച്ച ദക്ഷിണ മേഖലാ സന്ദേശ പ്രയാണം കാഞ്ഞങ്ങാട് സോണില്‍ പര്യടനം നടത്തി പാണത്തൂരില്‍ സമാപിച്ചു. ജാഥാ നായകന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹസ്ബുല്ല തളങ്കര, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ അസീസ് ഹിമമി, അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം, അബ്ദുല്ല ഹിമമി, ജമാല്‍ ഹിമമി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

കാട്ടുകുക്കെ മഖാമില്‍ നിന്നും ആരംഭിച്ച മധ്യ മേഖലാ സന്ദേശ പ്രയാണം ബദിയടുക്ക സോണിലെ 40 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി കന്യപ്പാടിയില്‍ സമാപിച്ചു. ജാഥാ നായകന്‍ സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, അലി ഹിമമി ചെട്ടുംകുഴി, ഷംഷാദ് ഹിമമി, ഹാഫിള് മജീദ് സഖാഫി, സഫ്വാന്‍ ഹിമമി ആദൂര്‍, ഫൈസല്‍ നെല്ലിക്കട്ട പ്രസംഗിച്ചു.

കുമ്പോല്‍ പാപം കോയ നഗര്‍ മഖാം സിയാറത്തോടെ ആരംഭിച്ച ഉത്തര മേഖല, കുമ്പള സോണിലെ ആറ് സര്‍ക്കിളുകളില്‍ പര്യടനം നടത്തി പേരാലില്‍ സമാപിച്ചു. അശ്‌റഫ് സഅദി ആരിക്കാടി, അശ്‌റഫ് സഖാഫി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, ആരിഫ് സഖാഫി, സിദ്ധീഖ് പി കെ നഗര്‍, ഔഫ് ഹിമമി വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

 

 

Latest