Connect with us

Kasargod

എസ് എസ് എഫ് സാരഥികള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി മുഹിമ്മാത്ത്

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

എസ് എസ് എഫ് സാരഥികള്‍ക്ക് നല്‍കിയ സ്‌നേഹ വിരുന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുത്തിഗെ | 2025-26 വര്‍ഷത്തേയ്ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ക്കും കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും, ഒമ്പത് ഡിവിഷന്‍, സെക്ടര്‍ ഭാരവാഹികള്‍ക്കും പുത്തിഗെ മുഹിമ്മാത്തില്‍ സ്‌നേഹ വിരുന്നൊരുക്കി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു.

എസ് എം എ ജില്ലാ പ്രസിഡന്റ് വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഈസ് മുഈനി, ജില്ലാ സെക്രട്ടറി ബാദുഷ സുറൈജി സഖാഫി, ഫിനാന്‍സ് സെക്രട്ടറി കെ അഹമ്മദ് ഫയാസ്, സെക്രട്ടറിമാരായ മന്‍ഷാദ് അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, കെ മുഹമ്മദ് ഇര്‍ഷാദ്, പി വി മുര്‍ഷിദ് അഹമ്മദ്, ജുനൈദ് ഹിമമി സഖാഫി, സകരിയ അഹ്സനി, എം ഷാഹിദ് അഫ്രീദ്, അഹ്മദ് ജംഷീദ്, അഹ്മദ് കബീര്‍, അബ്ദുല്‍ ബാരി സഖാഫി, ഹാഫിള് അബ്ദുല്ല ഹിമമി, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

Latest