Connect with us

Kerala

സ്ഥാനാര്‍ഥിയെന്ന നിലയില്‍ മുകേഷിന്റേത് മോശം പ്രവര്‍ത്തനം, ഇപി ജയരാജനെ നിയന്ത്രിക്കണം; അതിരൂക്ഷ വിമര്‍ശവുമായി കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ്

വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം തിരിച്ചടിച്ചടിയായി

Published

|

Last Updated

കൊല്ലം |  സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ എം മുകേഷിനും ഇപി ജയരാജനുമെതിരെ അതിരൂക്ഷ വിമര്‍ശം. ലോക്‌സഭാ സ്ഥാനാര്‍ഥി എന്ന നിലയില്‍ എം മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി ഘടകങ്ങള്‍ നിശ്ചയിച്ചതു പോലെ പരിപാടികള്‍ നടന്നില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗം വിലയിരുത്തി.

വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം തിരിച്ചടിച്ചടിയായി. എല്‍ഡിഎഫ് കണ്‍വീനറെ നിയന്ത്രിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സ്വന്തം മണ്ഡലങ്ങളില്‍ പോലും സിപിഐ പ്രവര്‍ത്തിച്ചില്ല. നേതാക്കളുടെ പ്രസ്താവനകള്‍ ജാഗ്രതയോടെ വേണം .ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി. ഭക്ഷ്യ വകുപ്പ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

Latest