Connect with us

National

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 400 കോടി വേണമെന്ന് ആവശ്യം

കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ വധഭീഷണിയാണ്.

Published

|

Last Updated

മുംബൈ| റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ വധഭീഷണിയാണ്. ഒക്ടോബര്‍ 27 മുതല്‍ ഒരു ഇമെയില്‍ ഐഡിയില്‍ നിന്നാണ് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. എല്ലാത്തിലും പണമാണ് ആവശ്യപ്പെടുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച 20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി.

മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഗാംദേവി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 200 കോടി നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവച്ചു കൊല്ലുമെന്നായിരുന്നു മറ്റൊരു ഭീഷണി.

മൂന്ന് ഇ-മെയിലുകളും ഒരേ ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് അയച്ചതെന്നും അയച്ചയാള്‍ ഷദാബ് ഖാന്‍ എന്നയാളാണെന്നും പോലീസ് അറിയിച്ചു. ബെല്‍ജിയത്തില്‍ നിന്നാണ് ഇമെയിലുകള്‍ അയച്ചിരിക്കുന്നത്. വ്യാജ ഐഡി മുഖേന ഇമെയിലുകള്‍ അയച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇപ്പോള്‍ ഇമെയില്‍ ഐഡിയുടെ ആധികാരികത അന്വേഷിക്കുകയാണ് പോലീസ്. പ്രസ്തുത ഇ-മെയില്‍ വിലാസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അവര്‍ ബെല്‍ജിയന്‍ ഇമെയില്‍ സേവന ദാതാക്കളുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്.

 

 

 

Latest