Connect with us

Business

ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം 24 ശതമാനം ഉയര്‍ന്ന് 103 ബില്യണ്‍ ഡോളറിലെത്തി.

Published

|

Last Updated

മുംബൈ| ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2022ന്റെ പട്ടികയില്‍ ആദ്യ 10ല്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം 24 ശതമാനം ഉയര്‍ന്ന് 103 ബില്യണ്‍ ഡോളറിലെത്തി. ഇത് ഏഷ്യയിലെ ഏറ്റവും ധനികന്‍ എന്ന പദവി നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം, റീട്ടെയില്‍, എനര്‍ജി ബിസിനസിലെ തിരിച്ചുവരവ് കാരണം, റിലയന്‍സിന്റെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 22 ശതമാനം ഉയര്‍ന്നെന്ന് ഹുറുണ്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ ഏറ്റവും സമ്പന്നനായ ടെലികോം സംരംഭകനായും അംബാനി ഉയര്‍ന്നു. ആഗോളതലത്തില്‍, പട്ടികയിലെ ആദ്യ മൂന്ന് ശതകോടീശ്വരന്മാര്‍ ടെസ്ലയും സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എല്‍ എം വി എ ച്ച് സി ഇ ഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരാണ്. സമ്പത്തില്‍ 153 ശതമാനം വര്‍ധനവോടെ അദാനി ഗ്രൂപ്പിലെ ഗൗതം അദാനിയും കുടുംബവും ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നരായി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യക്തിയാണ് ഗൗതം അദാനി. കഴിഞ്ഞ വര്‍ഷം തന്റെ സമ്പത്തില്‍ 49 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അദാനി ഗ്രീനിന്റെ ലിസ്റ്റിംഗിന് ശേഷം, ഗൗതം അദാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വര്‍ധിച്ച് 81 ബില്യണ്‍ ഡോളറായിയിരുന്നു.

 

 

Latest