Kerala
വിവാദമായതോടെ മുകേഷ് സി പി എം സമ്മേളനത്തില്‍
ജോലി സംബന്ധമായ തിരക്കിലായതിനാലാണ് വരാതിരുന്നതെന്ന് വിശദീകരണം

കൊല്ലം | സി പി എം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം കൊല്ലത്തെ സമ്മേളന നഗരിയിലെത്തി സ്ഥലം എം എല്‍ എ കൂടിയായ എം മുകേഷ്. സമ്മേളനത്തില്‍ മുകേഷിന് ക്ഷണമില്ലാതിരുന്നത് വിവാദമായിരുന്നു. ജോലി സംബന്ധമായ തിരക്കിലായതിനാലാണ് വരാതിരുന്നതെന്ന് മുകേഷ് മാധ്യമങ്ങളോട് വിശദീകരിച്ചു.
കൊല്ലത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ഘടകകക്ഷി എം എല്‍ എമാര്‍ ഉള്‍പ്പെടെ സംബന്ധിച്ചപ്പോഴായിരുന്നു മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയായത്. മുകേഷ് എന്താ വരാത്തതെന്ന ചോദ്യത്തിന് സി പി എം സംസ്ഥാന സെക്രട്ടറി എ .വി ഗോവിന്ദനും മാധ്യമങ്ങളോട് ക്ഷോഭിച്ചിരുന്നു. മുകേഷ് എവിടെയാണെന്ന് തനിക്കറിയില്ലെന്നും അത് അന്വേഷിക്കലല്ല തന്റെ പണിയെന്നും അത് നിങ്ങള്‍ പോയി അന്വേഷിക്കണമെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
ജനുവരിയില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങ് മാത്രമാണ് സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷ് പങ്കെടുത്ത അവസാന പരിപാടി. പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയതായാണ് സൂചന.