Connect with us

Kerala

മുക്കം ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്

കലോത്സവത്തിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്.

Published

|

Last Updated

കോഴിക്കോട് | കലോത്സവത്തിനിടെ കൂട്ടത്തല്ല്. മുക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് സംഭവം. കലോത്സവത്തിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ നീലേശ്വരം ഗവ. എച്ച് എസ് എസിലെയും ആതിഥേയരായ കൊടിയത്തൂര്‍ പി ടി എം എച്ച് എസ് എസിലെയും വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി നടന്നത്. ഇത് പിന്നീട് അധ്യാപകരും ഏറ്റെടുക്കുകയായിരുന്നു.

ഓവറോള്‍ ട്രോഫി രണ്ട് സ്‌കൂളുകള്‍ക്കുമായി പങ്കിടാനായിരുന്നു തീരുമാനം. എന്നാല്‍, തങ്ങളാണ് യഥാര്‍ഥ ചാമ്പ്യന്മാരെന്ന് അവകാശവാദവുമായി നീലേശ്വരം എച്ച് എസ് എസ് രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. അനധികൃതമായി മത്സരാര്‍ഥികളെ തിരുകിക്കയറ്റിയും, വിധി നിര്‍ണയത്തില്‍ കൃത്രിമം കാട്ടിയുമാണ് പി ടി എം സ്‌കൂള്‍ പോയിന്റില്‍ തങ്ങള്‍ക്കൊപ്പം എത്തിയതെന്ന് നീലേശ്വരം സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു. ഇവര്‍ ട്രോഫി വാങ്ങാന്‍ തയ്യാറാകാതിരുന്നതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്.