Kerala
മുക്കത്ത് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപോര്‍ട്ട് തേടി
അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം
കോഴിക്കോട് | മുക്കം മാമ്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടത്.
ഹോട്ടലുടമയും മറ്റ് രണ്ട് പേരും താമസസ്ഥലത്ത് കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി.
അതിനിടെ കേസിലെ മുഖ്യപ്രതിയെ കുന്നംകുളത്ത് വെച്ച് പോലീസ് പിടികൂടി. ഹോട്ടല്‍ ഉടമയായ ദേവദാസിനെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. മൂവര്‍ക്കുമെതിരെ മുക്കം പോലീസാണ് കേസെടുത്തത്.