National
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രം; സുപ്രീംകോടതി
അണക്കെട്ട് 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണെന്നും സുപ്രീംകോടതി.

ന്യൂഡല്‍ഹി|മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി. അണക്കെട്ട് 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന ഭയത്തോടെയാണ് ആളുകള്‍ ജീവിക്കുന്നത്. ഡാമിന്റെ ആയുസ് പറഞ്ഞതിനെക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്ന് ജസ്റ്റിസ് ഋഷികേശ് റോയ് കോടതിയോട് ചോദിച്ചു. താന്‍ ഈ ആശങ്കയില്‍ കേരളത്തില്‍ ഒന്നര വര്‍ഷത്തോളം ജീവിച്ചതാണെന്നും ഋഷികേശ് റോയ് പറഞ്ഞു.
---- facebook comment plugin here -----