Connect with us

National

മുല്ലപ്പെരിയാര്‍ ഡാം ജലബോംബ്; ഡീ കമ്മീഷന്‍ ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ ഡീന്‍ കുര്യാക്കോസ് എം പി

ആവശ്യമുന്നയിച്ച് ഡീന്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡീന്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡാമിന്റെ കാര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന ആവശ്യവും ഡീന്‍ കുര്യാക്കോസ് ഉന്നയിച്ചു.

അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ വലിയ അപകടത്തിലാണ്. അതിനാല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന ഈ ഡാം ഡീ കമ്മീഷന്‍ ചെയ്യണം.

പരമപ്രധാനമായ വിഷയം സഭാ നടപടി ക്രമങ്ങള്‍ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനവധി വിലപ്പെട്ട ജീവനുകള്‍ പൊലിയുകയും ഒരു ഗ്രാമത്തെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്തു. സമാനമായ ഒരു ദുരന്തത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് കാരണമായേക്കാം. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷത്തോളം ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.

 

Latest