Connect with us

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തമിഴ്‌നാടിന്റെ തീരുമാനം.

Published

|

Last Updated

ഇടുക്കി| മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പീല്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തമിഴ്‌നാടിന്റെ തീരുമാനം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ 250 ഘനയടിയായാണ് കുറച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ മഴ പെയ്യുന്നില്ല. നിലവില്‍ ജലനിരപ്പ് 138.55 അടിയാണ്.

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 10 മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ തുറക്കാനായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം. സെക്കന്‍ഡില്‍ പരമാവധി 10,000 ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്.

ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള തമിഴ്‌നാട് മേഖലയില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

 

 

 

Latest