Kerala
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്:ഒന്നും അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍
ഇക്കാര്യത്തില്‍ ആരെയും നീതീകരിക്കാന്‍ ശ്രമിച്ചിട്ടുമില്ല
കൊച്ചി | മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. താന്‍ ഒന്നും അറിഞ്ഞില്ല. ഇക്കാര്യത്തില്‍ ആരെയും നീതീകരിക്കാന്‍ ശ്രമിച്ചിട്ടുമില്ല. പറയാന്‍ ഉള്ളതെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.കൊച്ചിയിൽ എൻസിപി സംസ്ഥാന നേതൃയോഗത്തിന് എത്തിയപ്പോൾ ആയിരുന്നു വനംമന്ത്രിയുടെ പ്രതികരണം.മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ എൻ സി പി സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടരുകയാണ്
നേരത്തെ മരംമുറി അനുമതി നല്‍കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയും ഇടപെട്ടതിനു തെളിവ് പുറത്തുവന്നിരുന്നു. മരംമുറി അനുമതിക്കു ജലവിഭവ അഡിഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ കൂടാതെ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വനം വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പലതവണ കത്തിടപാടുകള്‍ നടത്തിയെന്നുമുള്ള രേഖകളാണു പുറത്തായത്.
എന്നാല്‍ വിവാദ ഉത്തരവിറക്കിയതു സര്‍ക്കാര്‍ അറിയാതെയാണെന്ന് ഇപ്പോഴും മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്. അതേസമയം മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുകയാണ്.