Connect with us

Kerala

മുല്ലപ്പെരിയാര്‍; മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ശശീന്ദ്രന്‍

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ബേബി ഡാം പരിസരത്തെ 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി നവംബര്‍ അഞ്ചിന് ഉത്തരവിറങ്ങി. എന്നാല്‍, ഇത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടത് നവംബര്‍ ആറിനാണ്. സംഭവത്തെ കുറിച്ച് അറിഞ്ഞയുടന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലം എന്നതുതന്നെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും മന്ത്രി വിശദമാക്കി.

Latest